
Education
സൈത്തൂൻ അക്കാദമി ജെൻ സി സിവിൽസ് സമ്മർ വെക്കേഷൻ ക്യാമ്പ്
1 min read|April 26, 2026
സിവിൽ സർവീസ്
ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ജേതാക്കളുടെയും
ഗവണ്മെന്റ് ഓഫീസർമാരുടെയും
വിദ്യാഭ്യാസ വിചക്ഷണരുടെയും
കരിയർ വിദഗ്ധരുടെയും നേതൃത്വത്തിൽ തിരുവനന്തപുരം സിറ്റിയിൽ സൈത്തൂൻ അക്കാദമി സംഘടിപ്പിക്കുന്ന ജൻസി സിവിൽസ് സമ്മർ ക്യാമ്പ് ഏപ്രിൽ 20,21,22 തിയ്യതികളിൽ കവടിയാർ സൈത്തൂൻ അക്കാദമിയിൽ നടക്കും.
ശ്രീ എ എ റഹീം എം പി ( ബഹു പാർലിമെന്റ് അംഗം) ഉദ്ഘാടനം ചെയ്തു സംസാരിക്കും.
കേരള മൈനോരിറ്റി കമ്മീഷൻ മെമ്പർ എ സൈഫുദ്ദീൻ ഹാജി അധ്യക്ഷത വഹിക്കും.
ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിലെ ജേതാക്കളായ അജയ് ആർ രാജ്, സിദ്ധാർഥ് എം ജോയ് എന്നിവർ സിവിൽ സർവീസ് ഓറിയന്റേഷൻ ക്ലാസുകൾക്ക് നേതൃത്വം നൽകും. സിദ്ധീഖ് സഖാഫി നേമം, ഡോ ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, ഹകീം സഖാഫി ആയഞ്ചേരി, ജി കിരൺ, മെന്റലിസ്റ്റ് മുഹമ്മദ് റാഷിദ്, ജിജു ജോർജ്, ബാസിൽ മുഹമ്മദ്, എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ ത്രിദിന ക്യാമ്പിന്റെ ഭാഗമാകും.

