
Events
ഭരണരംഗത്ത് മികച്ച ഉദ്യോഗസ്ഥരെ വളർത്തണം; സൈത്തൂൻ അക്കാദമിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കേരള സർക്കാറിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ബഹുമാന്യനായ മുഹമ്മദ് ഹനീഷ് IAS.
1 min read|April 26, 2026
കേരള സർക്കാറിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ബഹുമാന്യനായ ജനാബ് മുഹമ്മദ് ഹനീഷ് IAS തിരുവനന്തപുരം സൈത്തൂൻ അക്കാദമി സന്ദർശിക്കുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. ആഴത്തിലുള്ള മതവിദ്യാഭ്യാസത്തോടൊപ്പം സിവിൽ സർവീസ് രംഗത്തെ മികച്ച അധ്യാപകർക്ക് കീഴിൽ സൗജന്യ പരിശീലനം നൽകുന്ന നൂതന സംരഭമായ സൈത്തൂൻ അക്കാദമിയുടെ പ്രൊജക്റ്റിന് തന്റെ ഭാഗത്തു നിന്നുള്ള പിന്തുണയും സന്തോഷവും അദ്ദേഹം അറിയിച്ചു.
സിവിൽ സർവീസ് പരിശീലനം സൈത്തൂൻ അക്കാദമിയെ സംബന്ധിച്ചിടത്തോളം ഒരു പരസ്യ വാക്കല്ല. ഉന്നത സ്ഥാനീയരായ കുറേയധികം സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഗസ്റ്റ് ടോക്കുകൾക്ക് ഇതിനകം സൈത്തൂൻ അക്കാദമി സാക്ഷിയായി.
പ്രഗത്ഭമതികളായ സിവിൽ സർവീസ് ഫാക്കൽറ്റികൾക്ക് പുറമേ
മുഹമ്മദ് ഹനീഷ് IAS,
സജു വാഹീദ് IAS,
ഡോക്ടർ അദീല അബ്ദുല്ല IAS, ആൽഫ്രഡ് ഒ വി IAS, ശാന്തറാം IPS retd, ഷഹൻഷാ IPS, അബ്ദുൽ ഫസൽ IFS, ആദിൽ ഷുക്കൂർ IIS, റാഷിദ് അലി IRMS എന്നിവരുടെ സാന്നിധ്യവും നിർദേശങ്ങളും വിദ്യാർത്ഥികളുടെ പരിശീലനത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
പ്രഗൽഭരായ ഇസ്ലാമിക പണ്ഡിതരുടെ കീഴിൽ ജാമിഅത്തുൽ ഹിന്ദ് സിലബസിൽ മതപഠനത്തോടൊപ്പം
പ്രമുഖ ഐ എ എസ് ഫാക്കൽറ്റി ബാസിൽ മുഹമ്മദിന് കീഴിൽ വിവിധ വിഷയങ്ങളിൽ അവഗാഹമുള്ള ഒരു വലിയ നിരയാണ് സിവിൽ സർവീസ് കോച്ചിങ്ങിന് നേതൃത്വം നൽകുന്നത്. രാജ്യത്തെ പ്രധാന ഐ എ എസ് കോച്ചിങ് ഹബ്ബായ തിരുവനന്തപുരത്തെ പ്രധാന കോച്ചിങ് സെന്ററുകളിൽ നിന്നും സ്കോളർഷിപ്പോടെ തുടർ പരിശീലനം നേടാൻ സൈത്തൂൻ അവസരം ഒരുക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈയൊരു പ്രതീക്ഷയോടെ സ്ഥാപനത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നു.
കൃത്യമായ വിഷനോടെ കേവലം രണ്ടു വർഷം
മുൻപാണ് ഞങ്ങൾ ഈ ഒരു പദ്ധതി ആവിഷ്കരിച്ചത്.
സൈത്തൂൻ അക്കാദമി കേരളത്തിലെ ഏറ്റവും മികച്ച സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗണത്തിലേക്ക് ഇതിനകം വളർന്ന് കഴിഞ്ഞു. തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനം വിദ്യാർത്ഥികൾക്ക് മുമ്പിൽ ഒട്ടനേകം അവസരങ്ങൾക്ക് വഴി തുറക്കുന്നുണ്ട്.
അരികുവത്കരിക്കപ്പെട്ടിരുന്ന
ന്യൂനപക്ഷ ജനസമൂഹം നിഖില മേഖലകളിലും മുന്നേറ്റം സാധ്യമാക്കിയെങ്കിലും ഭരണനിർവഹണ രംഗങ്ങളിലെ
സാന്നിധ്യം ഇപ്പോഴും പുരോഗതി പ്രാപിച്ചിട്ടില്ല. ആത്മീയതയും നീതിയും രാജ്യ സ്നേഹവും കാത്തുസൂക്ഷിക്കുന്നതോടൊപ്പം സമൂഹത്തിലിറങ്ങി ചടുലമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ സംഘത്തെ വളർത്തിയെടുക്കുകയെന്നതാണ് സൈത്തൂൻ അക്കാദമി
ഈ പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്.

